പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ ജൂണ്‍ ഒന്നു മുതല്‍

Friday 18 May 2018 2:32 am IST

തിരുവനന്തപുരം: പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ ജൂണ്‍ ഒന്നു മുതല്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ വാര്‍ത്താസമ്മളനത്തില്‍ അറിയിച്ചു. റേഷന്‍ വിതരണത്തിലെ അനര്‍ഹരെ കണ്ടെത്തുന്നതിന് കാലതാമസം നേരിട്ടതിനാലാണ് പുതിയ റേഷന്‍ കാര്‍ഡ് നല്‍കുന്നതിനു കാലതാമസം ഉണ്ടായത്. 

സംസ്ഥാനത്തെ 14,374 റേഷന്‍കടകളിലും ഇ-പോസ് മെഷീന്‍ സ്ഥാപിച്ചു കഴിഞ്ഞു. വാതില്‍പ്പടി വിതരണം സുഗമമാക്കിയിട്ടുണ്ട്. റേഷന്‍ കടക്കാര്‍ ഗോഡൗണുകളിലെത്തി ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ തൂക്കം പരിശോധിക്കണം. റേഷന്‍ കടകളില്‍ എത്തിച്ച് തൂക്കി നല്‍കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും റേഷന്‍കട ഉടമകളും അടങ്ങുന്ന സമിതി രൂപീകരിച്ചിട്ടുണ്ട്. റേഷന്‍ ഗോഡൗണുകളില്‍ ക്യാമറയും ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജിപിആര്‍എസ് സംവിധാനവും ഏര്‍പ്പെടുത്തും. 

സമ്പൂര്‍ണ്ണ ഭക്ഷ്യ ഭദ്രതാ നിയമം കേരളം പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍ നിര്‍വ്വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.