ജമ്മുകശ്മീരില്‍ കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ; ഓര്‍ഡിനന്‍സായി

Friday 18 May 2018 2:35 am IST

ശ്രീനഗര്‍; കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഓര്‍ഡിനനന്‍സ് ഗവര്‍ണ്ണര്‍ എന്‍എന്‍ വോറ പുറപ്പെടുവിച്ചു. പുതിയ  നിയമപ്രകാരം, 12 വയസില്‍ താഴെയുള്ള കുട്ടികളെ മാനഭംഗപ്പെടുത്തിയാല്‍  വധശിക്ഷയാണ് ലഭിക്കുക.

16 വയസില്‍ താഴെയുള്ളവരെ മാനഭംഗപ്പെടുത്തിയാല്‍ 20 വര്‍ഷം കഠിനതടവാണ് ശിക്ഷ. ഇത് ജീവിതാവസാനം വരെയുള്ള തടവാകാം.ഇത്തരം കേസുകളില്‍ രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. വിചാരണ ആറു മാസത്തിനികവും. കാലതാമസമുണ്ടായാല്‍ അത് ഹൈക്കോടതിയെ  അറിയിക്കണം. ജാമ്യം നല്‍കുന്നതിനും കടുത്ത നിയന്ത്രണമുണ്ട്.

 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ്  ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.