കര്‍ണ്ണാടക: ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി

Friday 18 May 2018 2:43 am IST

ബെംഗളൂരു; സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ നാല് ഐപിഎസ് ഉദ്യോഗസ്ഥരെയും ഏതാനും ഐഎഎസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി.  എഡിജിപി( റെയില്‍വേസ്) അമര്‍ കുമാര്‍ പാണ്ഡെയെ ബെംഗളൂരു ഇന്റലിജന്‍സ് എഡിജിപിയാക്കി  സ്ഥലം മാറ്റി. ഡിജിപി സന്ദീപ് പാട്ടീലിനെ ഇന്റലിജന്‍സ് ഡിഐജിയാക്കി.

ബീദാര്‍ എസ്പി ഡി ദേവരാജിനെ ബെംഗളൂരു സെന്‍ട്രല്‍ ഡിസിപിയാക്കി. അഴിമതി വിരുദ്ധ ബ്യൂറോ എസ്പി എസ്. ഗിരീഷിനെ ബെംഗളൂരു സിറ്റി വടക്കുകിഴക്കന്‍ ഡിസിപിയാക്കി. അഡീ. ചീഫ് സെക്രട്ടറി( തുറമുഖം) എം ലക്ഷ്മി നാരായണയെ മുഖ്യമന്ത്രിയുടെ  അഡീഷണല്‍ ചീഫ് സെക്രട്ടറിയാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.