കെഎസ്ആര്‍ടിസിയും കുടുംബശ്രീയും കൈകോര്‍ക്കും: മന്ത്രി

Friday 18 May 2018 2:47 am IST

കോഴിക്കോട്: കുടുംബശ്രീയും കെഎസ്ആര്‍ടിസിയും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണനയിലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. സ്വപ്ന നഗരിയില്‍ നടക്കുന്ന കുടുംബശ്രീയുടെ 20-ാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

കെഎസ് ആര്‍ടിസിയിലെ ക്യാന്റീനുകള്‍ കുടുംബശ്രീയുമായി സഹകരിച്ച് നടത്തുന്ന കാര്യം പരിഗണിക്കും. കൂടാതെ പഴയ ബസുകളെ കുടുംബശ്രീ സഹായത്തോടെ സഞ്ചരിക്കുന്ന ഭക്ഷണശാലകളാക്കി മാറ്റുന്ന കാര്യവും ആലോചിക്കും. ഇതിനായി അടുത്ത ആഴ്ചതന്നെ രണ്ട് വകുപ്പുകളുടെയും മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.