ന്യൂദല്‍ഹി: നൈജീരിയയിലെ സിമന്റ് കമ്പനിയുടെ ഇന്ത്യക്കാരനായ മാനേജരെ എത്യോപ്യയില്‍ അക്രമികള്‍ വെടിവെച്ചു കൊന്നു. നൈജീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാന്‍ഗോട്ടെ സിമന്റ് കമ്പനിയുടെ മാനേജര്‍ ദീപ് കുമാറിനെയാണ് കഴിഞ്ഞ ദിവസം അജ്ഞാതരായ അക്രമികള്‍ വെടിവെച്ചു വീഴ്ത്തിയത്.
എത്യോപ്യയിലെ ഓറഓമിയ മേഖലയില്‍ നിന്ന് അഡ്ഡിസ് അബാബ എന്ന നഗരത്തിലേക്ക് മടങ്ങുകയായിരുന്നു ദീപ് കുമാര്‍. ദീപിന്റെ ഡ്രൈവറേയും സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ആളേയും വെടിവെച്ചു കൊന്നു. ഇരുവരും എത്യോപ്യക്കാരാണ്. ദീപിന്റെ മരണം സര്‍ക്കാര്‍ സ്ഥിരീകരിച്ചു. എത്യോപ്യയിലെ ഏറ്റവും വലിയ സിമന്റ് നിര്‍മാതാക്കളാണ് ഡാന്‍ഗോട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: