ഹരിയാന മുഖ്യമന്ത്രിയുടെ നേര്‍ക്ക് മഷിയെറിഞ്ഞു: അക്രമി പോലീസ് പിടിയിൽ

Thursday 17 May 2018 7:58 pm IST

ന്യൂദല്‍ഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുടെ നേര്‍ക്ക് മഷിയെറിഞ്ഞു. ഹരിയാനയിലെ ഹിസാറിലെ ഒരു റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അക്രമി മുഖ്യമന്ത്രിക്ക് നേർക്ക് കറുത്ത മഷി എറിഞ്ഞത്. അക്രമിയെ ഉടൻ തന്നെ പോലീസ് പിടികൂടി. 

അപ്രതീക്ഷിതമായി മഷി ആക്രമണം ഉണ്ടായതോടെ മഷി മുഖ്യമന്ത്രിയുടെ മുഖത്തേക്കും പതിച്ചു. സംഭവത്തിനു പിന്നാലെ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തി. ഇന്ത്യൻ നാഷണൽ ലോക്‌ദൾ (ഐഎന്‍എല്‍ഡി) പ്രവര്‍ത്തകനാണ് ഇയാളെന്നാണ് സൂചന. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.