മന്ത്രിസഭാ രണ്ടാം വാര്‍ഷികാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Thursday 17 May 2018 10:22 pm IST

 

കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പിആര്‍ഡിസഹായ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും 'സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍' എന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. മെഗാ എക്‌സിബിഷന്‍ 'പൊന്‍കതിര്‍' 18 മുതല്‍ 25 വരെ കലക്ടറേറ്റ് മൈതാനിയില്‍ നടക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. മെഗാ എക്സിബിഷന്‍ 'പൊന്‍കതിര്‍' 18ന് രാവിലെ 9.30ന് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷതവഹിക്കും. മാലിന്യ സംസ്‌ക്കരണം, ജലസംരക്ഷണം, ആരോഗ്യ-ശുചിത്വം എന്നിവയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ഹരിത കേരളം പുരസ്‌ക്കാരം സമ്മാനിക്കും. ഗ്രാമ പഞ്ചായത്തുകള്‍ ഒരു വിഭാഗമായും ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും മറ്റൊരു വിഭാഗമായുമാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുക. സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായ, ആനുകൂല്യ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ഗ്രാമങ്ങളില്‍ ഒരുക്കുന്ന പിആര്‍ഡി സഹായ കേന്ദ്രമാണ് രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന പ്രധാന പദ്ധതി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം മെയ് 18ന് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.വി സുമേഷ്, ടി.വി.സുഭാഷ്, മീര്‍ മുഹമ്മദലി, ടി.എ.ഷൈന്‍, ഇ.കെ.പത്മനാഭന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.