കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് കണ്ണൂരില്‍ നിയുക്തി മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു. മന്ത്രി ടി പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കണ്ണൂരിലെ ജോബ് ഫെസ്റ്റില്‍ 3116 പേര്‍ക്ക് നിയമനം ലഭിക്കുകയും 719 പേര് വിവിധ ഒഴിവുകളിലേക്ക് ഷോര്‍ട്ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 92 കമ്പനികളില്‍ നിന്നായി 4212 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ഇതില്‍ 5,518 ഉദ്യോഗാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കണ്ണൂര്‍ ജിവിഎച്ച്എസ്എസില്‍ നടന്ന പരിപാടിയില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ചടങ്ങളില്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്പറേഷന് മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കോഴിക്കോട് മേഖല എംപ്ലോയ്മെന്റ് ഉപ ഡയറക്ടര്‍ മോഹന്‍ ലൂക്കോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പദ്മനാഭന്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ പി.വി.രാജീവന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: