ആര്‍ട് ഓഫ് ലിവിങ് യൂത്ത് എംപവര്‍മെന്റ് സെമിനാര്‍

Thursday 17 May 2018 10:23 pm IST

 

കണ്ണൂര്‍: അക്രമരഹിത സമൂഹസൃഷ്ട്ടി എന്ന ലക്ഷ്യവുമായി ശ്രീശ്രീ രവിശങ്കര്‍ പ്രത്യേകം രൂപകല്‍പ്പന നിര്‍വ്വഹിച്ച ആര്‍ട് ഓഫ് ലിവിങ് യൂത്ത് എംപവ്വര്‍മെന്റ് സെമിനാര്‍ 22 മുതല്‍ 27 വരെ കണ്ണൂര്‍ ചെട്ടിപ്പടിയിലെ മനോരമ ആര്‍ക്കേഡില്‍ നടക്കും. സോഷ്യല്‍മീഡിയ, സൗഹൃദങ്ങള്‍, മാതാപിതാക്കള്‍, പഠനം, തൊഴിലവസരങ്ങള്‍ തുടങ്ങിയ പരിമിതമായ ലോകത്ത് ചുറ്റിക്കറങ്ങുന്ന യുവതീ യുവാക്കളെ സമ്മര്‍ദ്ദത്തിന്റെയും പിരിമുറുക്കത്തിന്റെയും പിടിയില്‍നിന്നും രക്ഷപ്പെടാനുതകും വിധം ചിട്ടപ്പെടുത്തിയതാണ് ഈ പരിശീലനപദ്ധതി. സ്വന്തം ജീവിതത്തിലും ചുറ്റുമുള്ളവരുടെ ജീവിതത്തിലുംമാറ്റം സൃഷ്ട്ടിക്കുന്നതോടൊപ്പം ഉയര്‍ന്ന സാമൂഹികബോധവും പഠനനിലവാരവും കൈവരിക്കാന്‍ യുവതീയുവാക്കളെ പ്രേരിപ്പിക്കുന്ന ഈ വിദഗ്ധ പരിശീലനത്തില്‍ 18 വയസ്സ് തികഞ്ഞവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക. ശ്രീശ്രീ രവിശങ്കറിന്റെ പ്രമുഖ ശിഷ്യന്‍ ജയരാജ് ഹൃഷികേഷ് പരിശീലനത്തിന് നേതൃത്വം നല്‍കും. ആറ് ദിവസങ്ങളിലായി നടക്കുന്ന ഈ സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് യോഗ, പ്രാണായാമം, സുദര്‍ശനക്രിയ തുടങ്ങിയ പതിവ് പാക്കേജുകളും അനുഭവിക്കാവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു. ഫോണ്‍: 9496451895, 8921060534.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.