വൈസ്‌മെന്‍ ഇന്റര്‍നാഷ്ണല്‍ വെസ്റ്റിന്ത്യ റീജിയണ്‍ ഡിസ്ട്രിക്ട് 5 കൗണ്‍സില്‍ മീറ്റിംഗ്

Thursday 17 May 2018 10:24 pm IST

 

കണ്ണൂര്‍: വൈസ്‌മെന്‍ ഇന്റര്‍നാഷ്ണല്‍ വെസ്റ്റിന്ത്യ റീജിയണ്‍ ഡിസ്ട്രിക്ട് 5 ന്റെ നാലാമത് കൗണ്‍സില്‍ മീറ്റിംഗും ഡിസ്ട്രിക്ട് ഗവര്‍ണറാകുന്ന വൈസ്‌മെന്‍ കെ.എം. ഷാജിയുടെ സ്ഥാനാരോഹണ ചടങ്ങും 20ന് നടക്കുമെന്ന് ഭാരവാഹികര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട് 4ന് ബക്കളം സ്‌നേഹാ ഇന്‍ ഹോട്ടലില്‍ നടക്കുന്ന പരിപാടി ഇന്റര്‍നാഷ്ണല്‍ ട്രഷറര്‍ വൈഎം ഫിലിപ് കെ.ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. വൈഎം വി.വി.ജോസ് അദ്ധ്യക്ഷത വഹിക്കും. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ ടി.എം.ജോസ് സ്ഥാനാരോഹണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഡിസ്ട്രിക്ടിന്റെ 2018-19 വര്‍ഷത്തെ പ്രൊജക്ട് കിഡ്‌നി കെയര്‍ റീജിയണല്‍ ഡയറക്ടര്‍ ടി.കെ.രമേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. വര്‍ക്ബുക്ക് കം ഡയറക്ടറി, മുന്‍ ഇന്റര്‍നാഷ്ണല്‍ കൗണ്‍സില്‍ മെമ്പര്‍ കെ.എം.സ്‌കറിയാച്ചന്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. 2018-19 വര്‍ഷം ഈ ഡിസ്ട്രിക്ടില്‍ ഒരു കോടി രൂപയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിക്കുന്നത്. ഡിസ്ട്രിക്ട് 5ന്റെ ഗവര്‍ണറായി കെ.എം.ഷാജി, മധു പണിക്കര്‍ (സെക്രട്ടറി), കെ.ഷാജി (ട്രഷറര്‍), എം.ചന്ദ്രന്‍ (ബുള്ളറ്റിന്‍ എഡിറ്റര്‍) തുടങ്ങിയവര്‍ സ്ഥാനമേല്‍ക്കും. ചടങ്ങില്‍ വ്യത്യസ്ഥ തുറകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വൈസ്‌മെന്‍ അംഗങ്ങളെ ആദരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ.എം.ഷാജി, മധു പണിക്കര്‍, കെ.ഷാജി, സി.മോഹനന്‍, കെ.കെ.പ്രദീപ് എന്നിവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.