സ്വീകരണം നല്‍കി

Thursday 17 May 2018 10:25 pm IST

 

കണ്ണൂര്‍: മൂന്നാമത് സംസ്ഥാന ജേണലിസ്റ്റ് വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ കണ്ണൂര്‍ പ്രസ്‌ക്ലബ് ടീമിന് പ്രസ്‌ക്ലബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. 122 ടെറിറ്റോറിയല്‍ ആര്‍മി സെക്കന്റ് കമാന്‍ഡന്റ ലഫ്റ്റനന്റ് കേണല്‍ ഗുര്‍മിത് സിങ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സംവിധാനത്തിലെ നട്ടെല്ലായ മാധ്യമപ്രവര്‍ത്തകര്‍ക്ക് കായികമേഖലയിലും തിളങ്ങാനാവുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ സൗഹാര്‍ദവും ഐക്യവും ഊട്ടിയുറപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമെ വിവിധ മേഖലകളിലെ ടീമുകള്‍ അണിനിരന്ന ഇത്തരം മേളകള്‍ കൊണ്ട് സാധിക്കും. സൈന്യവും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഊഷ്മള ബന്ധമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ടീം അംഗങ്ങള്‍ക്കുള്ള ട്രോഫികളും അദ്ദേഹം വിതരണം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് എ.കെ.ഹാരിസ് അധ്യക്ഷത വഹിച്ചു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്‍, ടീം ക്യാപ്റ്റന്‍ ബിജു പരവത്ത്, മാനേജര്‍ സി.സുനില്‍കുമാര്‍, പരിശീലകന്‍ കമല്‍കുമാര്‍ മക്രേരി, സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ഷമീര്‍ ഊര്‍പള്ളി, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതിയംഗം എന്‍.പി.സി രംജിത്, ജി.ദിനേശ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ട്രഷറര്‍ സിജി ഉലഹന്നാന്‍ നന്ദിയും പറഞ്ഞു. ടീമിന് ലഭിച്ച സമ്മാനത്തുക ചടങ്ങില്‍വച്ച് പ്രസ്‌ക്ലബിന്റെ ജീവകാരുണ്യ സഹായനിധിയിലേക്ക് സംഭാവനയായി നല്‍കി. 122 ടെറിറ്റോറിയല്‍ ആര്‍മിയുടെ ഉപഹാരം പ്രസ്‌ക്ലബ് ഭാരവാഹികളും പ്രസ്‌ക്ലബിന്റെ ഉപഹാരം ലഫ്റ്റനന്റ് കേണല്‍ ഗുര്‍മിത് സിങും ഏറ്റുവാങ്ങി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.