ബംഗാളിൽ ബിജെപി മുന്നേറ്റം

Friday 18 May 2018 3:48 am IST

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍  സിപിഎമ്മിന്റെ കൊലപാതകരാഷ്ട്രീയത്തെ അതിജീവിച്ച് ബിജെപിയുടെ കുതിപ്പ്. മമത ബാനര്‍ജിയുടെ തൃണമൂല്‍ പാര്‍ട്ടിയാണ് ഒന്നാമതെങ്കിലും തിളക്കമാര്‍ന്ന നേട്ടവുമായി  ബിജെപി രണ്ടാമതെത്തി.  23,363  ഗ്രാമപഞ്ചായത്തുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ബിജെപി നേടിയത് 4,144 സീറ്റുകള്‍. 16,550 സീറ്റുകളില്‍ വിജയിച്ച  ടിഎംസി യാണ് ഒന്നാമത്. സിപിഎമ്മിന് 1,076 , കോണ്‍ഗ്രസിന് 681  സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 

മറ്റു പാര്‍ട്ടികളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും അനുവദിക്കാതെ കൊലപാതകങ്ങളിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് തൃണമൂല്‍ ഈ വിജയം നേടിയത്. 3,358  ഗ്രാമപഞ്ചായത്തുകളിലെ 23,363 സീറ്റുകളിലെ  ഫലംപ്രഖ്യാപിച്ചപ്പോള്‍ ബിജെപി നേടിയത് 4,144 സീറ്റുകള്‍. 16,550 സീറ്റുകളില്‍ വിജയിച്ച  തൃണമൂലാണ് ഒന്നാമത്. സിപിഎമ്മിന് 1,076. കോണ്‍ഗ്രസിന് 681  സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഇരുപതു ജില്ലാ പരിഷത്തുകളിലും തൃണമൂല്‍ മുന്നിട്ടു നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.