ക്വറ്റയില്‍ പാക് സുരക്ഷാ സൈന്യം അഞ്ച് ചാവേറുകളെ വധിച്ചു

Friday 18 May 2018 8:18 am IST
മഡാദ്ഗര്‍ സെന്ററില്‍ ബോംബ് സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ ശ്രമം തകര്‍ത്ത സൈന്യം അഞ്ചു പേരെയും വകവരുത്തുകയായിരുന്നു. അഫ്ഗാന്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടത്.

ഇസ്ലാമാബാദ്: ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ പാക് സുരക്ഷാ സൈന്യം അഞ്ച് ചാവേറുകളെ വധിച്ചു. മഡാദ്ഗര്‍ സെന്ററില്‍ ബോംബ് സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ ശ്രമം തകര്‍ത്ത സൈന്യം അഞ്ചു പേരെയും വകവരുത്തുകയായിരുന്നു. അഫ്ഗാന്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടത്. 

സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്കില്‍ എഫ്‌സി മഡാദ്ഗര്‍ സെന്ററിലേക്ക് കടക്കാനാണ് ഭീകരര്‍ ശ്രമിച്ചത്. പ്രവേശകവാടത്തില്‍ തന്നെ സുരക്ഷാ സേന ഭീകരരെ നേരിട്ടു. സ്‌ഫോടനത്തിലും വെടിവയ്പിലും അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.