ദേവഗൗഡക്ക് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി

Friday 18 May 2018 10:59 am IST
ജെഡിഎസ് നേതാവ് എച്ച്.ഡി.ദേവഗൗഡക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂദല്‍ഹി: ജെഡിഎസ് നേതാവ് എച്ച്.ഡി.ദേവഗൗഡക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുമായി സംസാരിച്ചെന്നും അദ്ദേഹത്തിന് ജന്മദിനാശംസകള്‍ അറിയിച്ചതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ദേവഗൗഡക്ക് ആരോഗ്യവും ദീര്‍ഘായുസും ഉണ്ടാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.മോദിക്ക് പുറമെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ദേവഗൗഡക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

ഇന്ന് ദേവഗൗഡക്ക് 85 വയസ് പൂര്‍ത്തിയാകും.1996 ജൂണ്‍ 1 മുതല്‍ 1997 ഏപ്രില്‍ 21 വരെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.