ചീഫ് സെക്രട്ടറിക്ക് മർദ്ദനമേറ്റ സംഭവം; കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നു

Friday 18 May 2018 5:49 pm IST

ന്യൂദല്‍ഹി: ചീഫ് സെക്രട്ടറിയെ മര്‍ദിച്ചുവെന്ന പരാതിയില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ  പോലീസ് വീട്ടിലെത്തി ചോദ്യം ചെയ്യുന്നു. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചോദ്യം ചെയ്യാനായി കെജ്‌രിവാളിന്റെ വീട്ടിലെത്തിയത്.

കെജ്‌രിവാളിന്റെ വീട്ടില്‍ വെച്ച്‌ രണ്ട് ആപ്പ് എം.എല്‍.എമാര്‍ തന്നെ മര്‍ദിച്ചുവെന്നായിരുന്നു ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ് പോലീസിന് പരാതി നൽകിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ വിളിച്ച യോഗത്തിനിടെ മര്‍ദനമേറ്റുവെന്നാണ് അന്‍ഷു പ്രകാശ് പരാതിയില്‍ പറയുന്നത്. 

സംഭവവുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാറിനെ കഴിഞ്ഞ മാസം പോലീസ് ചോദ്യം ചെയ്തിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.