കൊച്ചി: പമ്പാനദിയുടെ സംരക്ഷണത്തിനും പോഷണത്തിനും വേണ്ടി കേന്ദ്രസർക്കാർ എല്ലാ സഹായങ്ങളും നൽകുമെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് സഹമന്ത്രി അർജ്ജുൻ റാം മേഘ്വാൾ. ജന്മഭൂമിയുടെ അവാര്‍ഡ് നിശയായ ലജന്‍ഡ്സ് ഓഫ് കേരള 2018ന്റെ ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജന്മഭൂമി എല്ലായ്പ്പോഴും മാനവരാശിയുടെ നിലനിൽപ്പിന് ആവശ്യമായ സന്ദേശങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഈ മേഖലകൾ ജന്മഭൂമി വിജയകരമായിട്ടാണ് നടപ്പിലാക്കുന്നത്. പരിസ്ഥിതി സംരക്ഷണം, കലാപോഷണം തുടങ്ങിയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ സജീവമായ ജന്മഭൂമിക്ക് അദ്ദേഹം ആശംസകൾ നേർന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖകരൻ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു.
പ്രജ്ഞാ പ്രാവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ, കൊച്ചി മേയർ സൗമിനി ജെയിൻ, പ്രശസ്ത സിനിമാ സംവിധായകൻ പ്രിയദർശൻ എന്നിവർ സംസാരിച്ചു. തുടർന്ന് കേന്ദ്രമന്ത്രി ലജന്‍ഡ്സ് ഓഫ് കേരള അവാർഡ് പുരസ്കാരങ്ങൾ സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: