കഞ്ചാവ് കേസില്‍ പ്രതിയ്ക്ക് ആറ് വര്‍ഷം തടവ്

Saturday 19 May 2018 2:36 am IST

തൊടുപുഴ: തമിഴ്‌നാട്ടില്‍ നിന്ന് ബോഡിമെട്ട് ചെക്ക്‌പോസ്റ്റ് വഴി കഞ്ചാവ് കടത്തിയ ആള്‍ക്ക് ആറ് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. മണ്ണാര്‍ക്കാട് പെട്ടിക്കല്‍ മോഹനവിലാസം സുബിനെയാണ് തൊടുപുഴ എന്‍ഡിപിഎസ് കോടതി ശിക്ഷിച്ചത്.

2017 മാര്‍ച്ച് 19നാണ് കേസിനാസ്പദമായ സംഭവം. രാവിലെ 11.30ന് തമിഴ്‌നാട്ടില്‍ നിന്ന് ബോഡിമെട്ട് ചെക്ക്‌പോസ്റ്റ് വഴി 1.250 കിലോഗ്രാം കഞ്ചാവ് കടത്തിയെന്നാണ് പ്രതിയ്‌ക്കെതിരെയുള്ള കുറ്റം. ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എന്‍. രഘുനാഥനും സംഘവും ചേര്‍ന്നാണ് കേസ് പിടികൂടിയത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി. രാജേഷ് കോടതിയില്‍ ഹാജരായി. കേസില്‍ അഞ്ച് സാക്ഷികളെ വിസ്തരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.