ബെംഗളൂരു; ഗോവയിലെ പോലെ ബിജെപി കര്ണ്ണാടകത്തിലുംഭരണത്തില് എത്തുമെന്ന് ഭയമുണ്ടായിരുന്നുവെന്ന് ബിജെപി വക്താവ് സമ്പിത് പാത്ര. ഈ ഭയം കാരണം അവര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനുള്ള പരാതി നേരത്തെ തന്നെ തയ്യാറാക്കി വച്ചിരുന്നു. തങ്ങള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എന്നാല്‍ ബിജെപിയും ദളും ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അവര്‍ ഭയന്നിരുന്നു. അതിനാലാണ് കോടതിയില്‍ നല്കാന് പരാതി നേരത്തെ തയ്യാറാക്കി വച്ചത്. കോണ്‍ഗ്രസ് ജനവിധി അട്ടിമറിക്കുകയാണ്. സമ്പിത് പാത്ര തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: