മോദി ഇന്ന് ജമ്മുകശ്മീരില്‍

Saturday 19 May 2018 3:07 am IST

ന്യൂദല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും. ലഡാക്കിനെ കശ്മീര്‍ താഴ്‌വരയുമായി ഏതുകാലാവസ്ഥയിലും ബന്ധിപ്പിക്കുന്ന സോജില ടണലിന്റെ നിര്‍മ്മാണം അദ്ദേഹം ഉദ്ഘാടനം ചെയ്യും. രണ്ട് റോഡുകള്‍ക്ക്  തറക്കല്ലിടും. കശ്മീരിലെ ഗുരേസില്‍ നിര്‍മ്മിച്ച 330 മെഗാവാട്ടിന്റെകിഷന്‍ ഗംഗ വൈദ്യുത നിലയം രാജ്യത്തിന് സമര്‍പ്പിക്കും. ചടങ്ങില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയും പങ്കെടുക്കും. 

14 കിലോമീറ്ററുള്ള സോജില തുരങ്കം ഇന്ത്യയിലെ ഏറ്റവും വലിയ, ഇരുദിശകളിലേക്കും ഗതാഗതമുള്ള ഏഷ്യയിലെ ഏറ്റവും വലിയ തുരങ്കമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.