ന്യൂദല്‍ഹി: ലണ്ടന്‍, ജര്‍മ്മനി,. സ്പെയിന് തുടങ്ങിയ രാജ്യങ്ങളില്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് പോകാന്‍ സുപ്രീം കോടതി കാര്‍ത്തി ചിദംബരത്തിന് അനുമതി നല്കി. കോടികളുടെ അഴിമതിക്കേസുകൡ അന്വേഷണങ്ങള്‍ നേരിടുന്ന കാര്‍ത്തിക്ക് ഇന്നു മുതല്‍ മെയ് 27 വരെ വിദേശത്ത് പോകാനാണ് അനുമതി.
ഈ അനുമതി കാട്ടി ജാമ്യം നേടാന്‍ ശ്രമിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ദീപ് മിശ്ര അധ്യക്ഷനായ ബെഞ്ച് കാര്‍ത്തിക്ക് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കാന്‍ നിര്‍ദ്ദേശിച്ച കോടതി മടങ്ങിവന്നാലുടന്‍ പാസ്പോര്‍ട്ട് അന്വേഷണ ഏജന്‍സിക്ക് നല്‍കണമെന്നും ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: