ഇടുക്കി: വാഗമണ്ണില്‍ നാട്ടുകാരെ കൗതുകത്തിലാക്കി പെരുമ്പാമ്പ് കേഴയാടിനെ വിഴുങ്ങി. ഏറെ നേരമെടുത്ത് കേഴയാടിനെ വിഴുങ്ങിയ പെരുമ്പാമ്പ് പിന്നീട് ഛര്‍ദ്ദിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. വെടിക്കുഴി കോലാഹലമേട് യൂണിവേഴ്സിറ്റി ബേസ് ഫാമിലാണ് സംഭവം. ബഹളം കേട്ട് ജീവനക്കാരാണ് ആദ്യം ഇതു കാണുന്നത്. ഈ സമയം പാമ്പ് കേഴയാടിനെ വിഴുങ്ങിയിരുന്നു.
പിന്നീട് ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൂട്ടുതല്‍ നാട്ടുകാരെത്തുകയായിരുന്നു. കേഴയാടിനെ ഞെരിച്ച് കൊന്ന് ഒരു മണിക്കൂറിലധികം സമയം ഏടുത്താണ് പെരുമ്പാമ്പ് അകത്താക്കിയത്. പിന്നീട് പാമ്പിന് അനങ്ങാനാകാതെ വന്നതോടെ കേഴയാടിനെ തിരിച്ച് ഛര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാര്‍ പാമ്പിനെ പിടികൂടി ചാക്കിലാക്കി വഴിക്കടവ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: