പയ്യന്നൂര്‍: കൈതപ്രം പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായ നാട്ടുകാരായ ചലച്ചിത്ര പ്രതിഭകളെ ആദരിക്കുന്ന തട്ടകത്തിലെ താരങ്ങള്‍ക്കൊപ്പം പരിപാടി നാളെ വായനശാലാ ഹാളില്‍ നടക്കും. രാവിലെ 10 മണിക്ക് സംഘാടക സമിതി ചെയര്മാന് എം.പത്മനാഭന് നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ മലയാള ഭാഷാ പാഠശാല ഡ യരക്ടര്‍ ടി.പി.ഭാസ്കര പൊതുവാള് പരിപാടി ഉദ്ഘാടനം ചെയ്യും. നിര്മ്മാതാവം അഭിനേതാവുമായ എ.ജയചന്ദ്രന് മുഖ്യാതിഥി ആയിരിക്കും. സന്തോഷ്കൈതപ്രം, മീര സന്തോഷ്, ബാലകൃഷ്ണന് കൈതപ്രം, പി.മനോജ്, പി.ടി.മനാജ്, സജീവന് കടന്നപ്പള്ളി, എ.കെ.ജയകുമാര്‍ മധുമരങ്ങാട്, ടി.ഗിരിജ, പ്രദീപ് മണ്ടൂര്‍, വിവേക് കണ്ണാടി, രാമചന്ദ്രന് കൈതപ്രം തുടങ്ങിയവരെ ആദരിക്കും സംവിധായകനായിരുന്ന മധു കൈതപ്രത്തിന്റെ സ്മൃതിചിത്രം കൈതപ്രം വിശ്വനാഥന് നമ്പൂതിരി സമര്‍പ്പിക്കും. തുടര്‍ന്ന് ഹിന്ദി ഭാഷയുടെ വിവിധ ഭാവങ്ങള്‍ പരപ്പെടുത്തുന്ന ഹിന്ദി പ്രദര്‍ശനം ഗുല്‍മോഹര്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: