മഹാത്മാ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നാളെ

Friday 18 May 2018 9:08 pm IST

 

തലശ്ശേരി: തലശ്ശേരിയിലെ പ്രമുഖ പാരലല്‍ കോളേജായിരുന്ന മഹാത്മ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒരുവട്ടം കൂടി ഒത്തുചേരുന്നു. 1998 മുതല്‍ 2001 വരെ മഹാത്മയില്‍ വിവിധ വിഷയങ്ങളില്‍ പഠിച്ച സഹപാഠികളാണ് ആ മഴയില്‍ എന്ന പേരില്‍ സംഗമിക്കുന്നത്. വാട്‌സ് അപ്പ്, ഫെയ്‌സ് ബുക് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെയും ഫോണ്‍ വിളികളിലൂടെയും പരിചയം പുതുക്കിയവരാണ് ഒത്തുചേരലിന് വേദി ഒരുക്കുന്നത്. ഇരുനൂറോളം പേരെയാണ് സംഗമത്തില്‍ പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ തലശ്ശേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ പത്തിന് തലശ്ശേരി താജ് ഓഡിറ്റോറിയത്തില്‍ മഹാത്മ കോളേജ് പ്രിന്‍സിപ്പലായിരുന്ന എം.പി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അന്നത്തെ അധ്യാപകരെ ആദരിക്കയും ഓര്‍മ്മകളിലെ മഹാത്മ എന്ന പേരില്‍ ഓര്‍മ്മകള്‍ അയവിറക്കുകയും ചെയ്യും. തുടര്‍ന്ന് കലാ പരിപാടികളും അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ വി.പി.ജിസേഷ് കുമാര്‍, ഗിരീഷ് പെരിങ്ങത്തൂര്‍, ജിംനേഷ്  പാട്യം, എന്‍.കവിത, കെ.എം.അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.