ഇരിട്ടി: ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകൃതി ദുരന്തങ്ങളും മറ്റുമുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ക്ലാസ്സും ഡെമോണ്‍സ്ട്രേഷനും നടത്തി. അയ്യങ്കുന്ന് ഗ്രാമ പഞ്ചായത് ഹോളില്‍ വെച്ച് നടന്ന പരിപാടി ദേശീയ ദുരന്ത നിവാരണ അതോറിറ്റി ആര്‍ക്കോണം നാലാം ബെറ്റാലിയനിലെ ഇന്‍സ്പെക്ടര്‍ പി.കെ. മീണ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീജ സെബാസ്റ്റിയന് അദ്ധ്യക്ഷത വഹിച്ചു. ദൗറന്ത നിവാരണ അതോറിറ്റി യിലെ ഇന്‍സ്പെക്ടര്‍മാരായ രാജീവ് തോമസ്, അനീഷ് എന്നിവര്‍ ദുരന്തമുണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട വിവിധ സുരക്ഷാ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ക്ലാസും ഡെമോണ്‍സ്ട്രേഷനും നടത്തി. അതോറിറ്റിയിലെ 12 അംഗങ്ങളാണ് പരിപാടിയില്‍ പങ്കുകൊണ്ടത്. ഇരിട്ടി താലൂക്ക് തഹസില്‍ദാര്‍ കെ.കെ.ദിവാകരന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാര്, മറ്റ് അംഗങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: