തലായി മത്സ്യബന്ധന തുറമുഖം നാടിന് സമര്‍പ്പിച്ചു

Friday 18 May 2018 9:10 pm IST

 

കണ്ണൂര്‍: മത്സ്യബന്ധന ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് നിര്‍മ്മിച്ച തലായി മത്സ്യബന്ധന തുറമുഖം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഭൂരഹിത ഭവന രഹിത മത്സ്യത്തൊഴിലാളികള്‍ക്ക് , സംസ്ഥാന ഫിഷറീസ് വകുപ്പ് വീടും ഭൂമിയും നല്‍കുന്ന പദ്ധതിയുടെ ഭാഗമായി 127 മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആധാര വിതരണവും ചടങ്ങില്‍ നടന്നു.

മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നയം ഒരു ഹാര്‍ബറിലും അനുവദിക്കില്ലെന്നും എല്ലാ ഹാര്‍ബറിലും കലക്ടര്‍ ചെയര്‍മാനായുള്ള ജനകീയ സമിതി രൂപീകരിക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. തലായി പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഫിംഗര്‍ ജെട്ടിയുടെ പ്രഖ്യാപനവും മന്ത്രി നടത്തി. 

എ എന്‍ ഷംസീര്‍ എം എല്‍ എ, തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി പി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.