ഡ്രൈവിംഗ് സ്‌കൂളിന് നേരെ അക്രമം: വാഹനങ്ങള്‍ തകര്‍ത്തു

Friday 18 May 2018 9:10 pm IST

 

കണ്ണൂര്‍: ഡ്രൈവിംഗ് സ്‌കൂളിന് നേരെ ഉണ്ടായ അക്രമത്തില്‍ കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തകര്‍ത്തു. കണ്ണൂര്‍ തായത്തെരു റോഡില്‍ പ്രവര്‍ത്തിക്കുന്ന യുക്തി ഡ്രൈവിംഗ് സ്‌കൂളിന് നേരെയാണ് അക്രമമുണ്ടായത്. ഇന്നലെ രാവിലെ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് വാഹനങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. കുറ്റിയാട്ടൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുളളതാണ് ഡ്രൈവിംഗ് സ്‌കൂള്‍. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകള്‍ തകര്‍ക്കുകയും ഓഫീസിന്റെ പിന്‍ഭാഗത്തെ ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറുകളും ഓട്ടോറിക്ഷയും മറിച്ചിടുകയും ചെയ്ത നിലയിലായിരുന്നു. ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു. സംഭവത്തില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്‌ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.