പോലീസുകാരിയെ അപമാനിച്ച സംഭവം: ബസ് ജീവനക്കാര്‍ക്കെതിരെ കേസ്

Friday 18 May 2018 9:11 pm IST

 

കണ്ണുര്‍: പൂര്‍ണ്ണഗര്‍ഭിണിയായ പോലീസുകാരിയെ ബസ്സില്‍വെച്ച് അസഭ്യം പറഞ്ഞ് അപമാനിച്ച ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ഗര്‍ഭിണിയായതിനാല്‍ ബസ്സില്‍നിന്നും ഇറങ്ങാന്‍ അല്‍പം താമസിച്ചപ്പോഴാണ് അസഭ്യംപറഞ്ഞതത്രേ. ടൗണ്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുടെ പരാതിയില്‍ കണ്ണൂര്‍-തളിപ്പറമ്പ് റൂട്ടിലോടുന്ന വൈശാഖ് ബസ് ഡ്രൈവര്‍ കണ്ണപുരം സ്വദേശി പി.ടി.അരുണ്‍കുമാര്‍ (27), കണ്ടക്ടര്‍ പഴയങ്ങാടി സ്വദേശി  കെ.വി.സതീശന്‍ (37) എന്നിവര്‍ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്. 

മാങ്ങാടുനിന്നും ബസ്സില്‍ കയറി യാത്രചെയ്യുകയായിരുന്ന പോലീസുകാരി കണ്ണൂര്‍ കാല്‍ടെക്‌സില്‍ ബസ്സിറങ്ങുമ്പോഴാണ് ഡ്രൈവറും കണ്ടക്ടറും അപമാനിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.