എസ്എന്‍ഡിപി യൂണിയന്‍ തെരഞ്ഞെടുപ്പ് കോടതി തടഞ്ഞു

Friday 18 May 2018 9:11 pm IST

 

തളിപ്പറമ്പ്: തളിപ്പറമ്പ് എസ്എന്‍ഡിപി യൂണിയന്‍ തെരഞ്ഞെടുപ്പ് ജില്ലാ കോടതി തടഞ്ഞു. പയ്യന്നൂര്‍, ചാണോക്കുണ്ട്, കുഞ്ഞിമംഗലം, പുഞ്ചക്കാട് എന്നീ ശാഖകളെ പ്രതിനിധീകരിച്ച് പുഷ്പലാല്‍, എം.കെ.രാജീവന്‍, കെ.ബാലന്‍, ബാബുരാജ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. നേരത്തെ തയ്യാറാക്കിയ വോട്ടര്‍ പട്ടികയില്‍  ഈ ശാഖകളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ ഇവയുടെ പേരില്ലായിരുന്നു. ഇതേ തുടര്‍ന്ന് അഡ്വ.എ.കെ.സന്തോഷ് മുഖേന നല്‍കിയ ഹരജിയിലാണ് തെരഞ്ഞെടുപ്പ് കോടതി തടഞ്ഞത്. 

തെരഞ്ഞെടുപ്പില്‍ വി.പി.ദാസന്റെ നേതൃത്വത്തിലുള്ള ഒരു പാനല്‍ മാത്രമേ പത്രിക നല്‍കിയിട്ടുള്ളൂ. മറ്റ് പാനലുകള്‍ ഇല്ലാത്തതിനാല്‍ നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കാനാണ് സാധ്യത. ഈ നടപടിക്രമങ്ങളാണ് കോടതി തടഞ്ഞത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.