ബംഗാളില്‍ ബിജെപി രണ്ടാമത്; സിപിഎം തകര്‍ന്നടിഞ്ഞു

Saturday 19 May 2018 3:18 am IST

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍  സിപിഎമ്മിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബിജെപി മുന്നേറ്റം തുടരുന്നു.  5500 ഗ്രാമപഞ്ചായത്ത് സീറ്റുകള്‍ നേടി ബിജെപി രണ്ടാമതെത്തി. മൊത്തം 17 ശതമാനത്തിലേറെ സീറ്റുകളാണ് നേടിയത്. കൈയൂക്കിന്റെ ബലത്തില്‍ 64 ശതമാനം സീറ്റുകള്‍ നേടിയ തൃണമൂല്‍ കോണ്‍ഗ്രസിന് 20441 സീറ്റുകള്‍ ലഭിച്ചു. മൂന്നാം സ്ഥനത്തായ സിപിഎമ്മിന് വെറും 1418 സീറ്റുകളാണ്  നേടാനായത്. സ്വതന്ത്രര്‍ക്കാകട്ടെ  1741 സീറ്റുകള്‍ കിട്ടി. കോണ്‍ഗ്രസിന് ആയിരം സീറ്റ് തികച്ച് ലഭിച്ചില്ല. 31812 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 993 സീറ്റുകളാണ് കിട്ടിയത്.

6125 പഞ്ചായത്ത് സമതികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ 3897 സീറ്റുകള്‍ നേടി. ബിജെപിക്ക് 488 സീറ്റുകള്‍ ലഭിച്ചപ്പോള്‍ സിപിഎമ്മിന് വെറും 70 സീറ്റുകളാണ് നേടാനായത്. സ്വതന്ത്രര്‍ക്ക് 79 സീറ്റുകളും. 621 ജില്ലാ പരിഷത്ത് സീറ്റുകളില്‍ 327 എണ്ണം തൃണമൂല്‍ പിടിച്ചു.  ബിജെപിക്ക് അഞ്ചെണ്ണവും സിപിഎമ്മിന് ഒരു സീറ്റുമാണ് ലഭിച്ചത്.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃണമൂല്‍ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടിരുന്നത്. പതിനാലു പേരാണ് അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. ഇരുപതിനായിരത്തിലേറെ സീറ്റുകളില്‍ മറ്റു പാര്‍ട്ടിക്കാര്‍ക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.