മൈക്രോഫിനാന്‍സ് തട്ടിപ്പ്: നേതാക്കള്‍ക്കെതിരെ കേസ്

Saturday 19 May 2018 3:27 am IST

ചെങ്ങന്നൂര്‍: മൈക്രോഫിനാന്‍സ് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് എട്ടുപേര്‍ക്കെതിരെ ചെങ്ങന്നൂര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ ഒന്നും രണ്ടും പ്രതികളായും യോഗം കൗണ്‍സിലര്‍ രതീഷ് കണ്ണമ്പറമ്പില്‍, ചെങ്ങന്നൂര്‍ യൂണിയന്‍ സെക്രട്ടറി അനില്‍ പി. ശ്രീരംഗം, മൈക്രോഫിനാന്‍സ് കോ-ഓഡിനേറ്റര്‍ കെ.കെ. മഹേശന്‍, ചെങ്ങന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ സുനില്‍ വള്ളിയില്‍, യൂണിയന്‍ മുന്‍ സെക്രട്ടറി അനു സി. സേനന്‍, മുന്‍ പ്രസിഡന്റ് അഡ്വ. കെ. സന്തോഷ്‌കുമാര്‍ എന്നിവര്‍ യഥാക്രമം മൂന്ന് മുതല്‍ എട്ട് വരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

  ചെങ്ങന്നൂര്‍ കോടുകുളഞ്ഞി ഹരിശ്രീയില്‍ സുദര്‍ശനന്‍, ദിവാകരന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ചെങ്ങന്നൂര്‍ സിഐ കേസ്സെടുത്തത്. വ്യാജ സ്വയംസഹായസംഘങ്ങള്‍ രൂപീകരിച്ച് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയുടെ വിവിധ ബ്രാഞ്ചുകളില്‍നിന്നും 1,54,98,400 രൂപ ഒന്നും രണ്ടും പ്രതികള്‍ക്കുവേണ്ടി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. തട്ടിപ്പ് സംബന്ധിച്ച് ക്രൈംബ്രാഞ്ച് കേസ്സെടുത്തതോടെയാണ് ചെങ്ങന്നൂരില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.