നമുക്കേ കഴിയൂ, ഈ ഭാരത ഭൂമിയെ കാക്കാന്‍

Saturday 19 May 2018 3:29 am IST
ഉറുമ്പിന്റെ തല തുരന്ന് പൂപ്പല്‍ തന്റെ തണ്ടു പുറത്തേക്കിറക്കും. ആ തണ്ടിന്റെ അഗ്രത്തില്‍ നിന്ന് ലക്ഷക്കണക്കിന് പുതിയ പൂപ്പല്‍ വിത്തുകള്‍ പൊഴിയും. അടുത്ത ഉറുമ്പിനെത്തേടി ഓരോ വിത്തുബാധയും മണ്ണില്‍ ഒളിച്ചിരിക്കും. ഒരു വലിയ ഉറുമ്പിന്‍ കോളനി തന്നെ അങ്ങനെ ചിലപ്പോള്‍ പൂപ്പല്‍ ബാധയാല്‍ നശിച്ച് ദ്രവിച്ചുതീരും. സിപിഎം എന്ന ഉറുമ്പിന്റെ തല തുരന്ന് ഇസ്ലാമിസ്റ്റ് പൂപ്പല്‍ തന്റെ തണ്ടു പുറത്ത് ചാടിച്ചതാണ് കഴിഞ്ഞ അപ്രഖ്യാപിത ഹര്‍ത്താല്‍ അക്രമത്തിന്റെ ദിവസം നമ്മള്‍ കണ്ടത്.

ഇരയെ വാഹനമാക്കി ചൂഷണം ചെയ്ത് അടിമയാക്കുന്ന ഭീകരനാണ് കോര്‍ഡിസപ്‌സ് എന്ന പരാദ പൂപ്പല്‍. ഒരു പൂപ്പലിന്റെ വിത്ത് അബദ്ധത്തില്‍ ഉറുമ്പിന്റെ ശരീരത്തിലെങ്ങാനും പറ്റിപ്പിടിക്കാനിടയായാല്‍ ആദ്യമൊന്നും ഉറുമ്പിന് മനസ്സിലാകുകയേയില്ല. പതിയെ ചില രാസാഗ്‌നികളുടെ സഹായത്താല്‍ ഉറുമ്പിന്റെ ശരീരം തുളച്ച് അത് അകത്ത് കടക്കും. ഉറുമ്പിന്റെ ശരീരത്തിലെത്തുന്ന നിമിഷം പൂപ്പലിന്റെ വിത്ത് അതിന്റെ ജോലി തുടങ്ങും. ആദ്യം ശരീരം മുഴുവന്‍ പൂപ്പലിന്റെ കോശങ്ങള്‍ വ്യാപിപ്പിക്കും. പതിയെ അവ ഉറുമ്പിനെ നിയന്ത്രിക്കാന്‍ തുടങ്ങും. അപസ്മാരബാധ മാതിരി ഇടയ്ക്കിടെ ഉറുമ്പ് കോച്ചി വീഴാന്‍ തുടങ്ങും. പൂപ്പലിന്റെ ജീവിതചക്രം പൂര്‍ത്തിയാകുമ്പോഴേക്കും ഒരു പ്രേതബാധ കൂടിയാലെന്ന പോലെ ഉറുമ്പ് പൂര്‍ണ്ണമായും പൂപ്പലിന്റെ നിയന്ത്രണത്തിലാവും. ജീവിക്കുന്നതും പെരുമാറുന്നതുമെല്ലാം പൂപ്പലിന്റെ പ്രേരണയാല്‍ മാത്രമായിരിക്കും.  സ്വന്തം കോളനി ഉപേക്ഷിച്ച് പൂപ്പലിനു വളരാന്‍ ഏറ്റവുമനുയോജ്യമായ താപനിലയും ജലാംശവുമൊക്കെയുള്ള ഏതെങ്കിലും ചെടിയുടെ ഏറ്റവും ഉയരെയുള്ള ചില്ലയിലേക്ക് ആ ഉറുമ്പ് കയറിപ്പോവും. അപ്പോഴേക്ക് തന്റെ താടിയെല്ലുകളെ നിയന്ത്രിക്കാന്‍ ഉറുമ്പിനു കഴിയാതെയാകും. ഉയരത്തിലുള്ള ഒരു ഇലയിലോ തണ്ടിലോ സര്‍വശക്തിയുമെടുത്ത് ഉറുമ്പ് ബാധാപ്രേരിതമായി കടിച്ചുപിടിക്കും. കടിച്ചുപിടിച്ചു കഴിഞ്ഞാല്‍പ്പിന്നെ അതിന് അനങ്ങാനാവില്ല. മരണക്കടി എന്നാണതിനെ ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. 

ഭക്ഷണമില്ലാതെ കടിച്ചു പിടിച്ച് അവിടെത്തൂങ്ങിക്കിടക്കും. 

ഇനിയാണ് തന്റെ ജീവിതചക്രത്തിന്റെ അടുത്ത ഭാഗത്തേക്ക് പൂപ്പല്‍ കടക്കുന്നത്. ഉറുമ്പിന്റെ തല തുരന്ന് പൂപ്പല്‍ തന്റെ തണ്ട് പുറത്തേക്കിറക്കും. ആ തണ്ടിന്റെ അഗ്രത്തില്‍ നിന്ന് ലക്ഷക്കണക്കിനു പുതിയ പൂപ്പല്‍ വിത്തുകള്‍ പൊഴിയും. ഉയരത്തിലുള്ള ഇലയുടെ അടിയിലായതുകൊണ്ട് ആ വിത്തുകള്‍ പാറി എല്ലായിടത്തും പരക്കും. അടുത്ത ഉറുമ്പിനെത്തേടി ആ ഓരോ വിത്തുബാധയും മണ്ണില്‍ ഒളിച്ചിരിക്കും. ഒരു വലിയ ഉറുമ്പിന്‍ കോളനി തന്നെ അങ്ങനെ ചിലപ്പോള്‍ പൂപ്പല്‍ ബാധയാല്‍ നശിച്ച് ദ്രവിച്ചുതീരും.

സിപിഎം എന്ന ഉറുമ്പിന്റെ തല തുരന്ന് ഇസ്ലാമിസ്റ്റ് പൂപ്പല്‍ തന്റെ തണ്ട് പുറത്ത് ചാടിച്ചതാണ് കഴിഞ്ഞ അപ്രഖ്യാപിത ഹര്‍ത്താല്‍ അക്രമത്തിന്റെ ദിവസം നമ്മള്‍ കണ്ടത്. 

കശ്മീരില്‍ നടന്ന ക്രൂരകൃത്യം ഏത് മനുഷ്യന്റേയും മനസ് മരവിപ്പിക്കുന്നതായിരുന്നു. എന്നാല്‍ അതിന്റെ പേരില്‍, ഇന്നുവരെ കാണാത്ത നിലയില്‍ അത് മതവല്‍ക്കരിക്കപ്പെട്ടു. ആ ക്രൂരകൃത്യം ഹിന്ദുക്ഷേത്രത്തില്‍ വച്ച് നടത്തിയെന്ന് പ്രചണ്ഡമായ പ്രചരണം നടത്തി. ആ കുഞ്ഞിന്റെ മതം എടുത്തുപറഞ്ഞ് അതിനെ ക്രൂരമായി മതദ്വേഷത്തിനുപയോഗിച്ച് സാധാരണക്കാരില്‍ വരെ അസഹിഷ്ണുതയും മതധ്രുവീകരണവുമുണ്ടാക്കുന്നതില്‍ ഇസ്ലാമികപൂപ്പല്‍ ബാധിച്ച ഇടതര്‍ തന്നെയായിരുന്നു മുന്നിലെന്ന്  ഓര്‍ക്കണം.

ഏതോ മതഭ്രാന്തന്‍മാരുടെ സെമറ്റിക് രാഷ്ട്രത്തിലെന്നപോലെ, ബാബറുടെയോ ടിപ്പുവിന്റേയോ ആക്രമണങ്ങളിലെന്നപോലെ, അമ്പലങ്ങളേയും വിഗ്രഹങ്ങളേയും എന്ന് വേണ്ട സകല ഹിന്ദു ബിംബങ്ങളേയും സോഷ്യല്‍ മീഡിയയിലൂടെ അതിവിചിത്രമെന്ന് തോന്നുന്ന നിലയില്‍ ആക്ഷേപിച്ചു. ഹിന്ദുമതം ബലാല്‍സംഗത്തിന്റെ മതമാണെന്ന് പ്രചരണം നടത്തി. ശിവലിംഗത്തിനെ ലൈംഗികാവയവം പോലെ തോന്നുന്ന നിലയില്‍ രക്തത്തില്‍ കുളിപ്പിച്ച് വരച്ച് പലയിടത്ത് പ്രചരിപ്പിച്ചു, 

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന വിഭാഗമായ ഡിവൈഎഫ്‌ഐ നമ്മുടെ കേരളത്തില്‍  പാതയോരത്ത് ശിവലിംഗത്തെ വികൃതമായി വരച്ച് പരസ്യം വച്ചു. അമ്പലത്തിന്റെ മതിലില്‍ ആ കുട്ടിക്ക് എന്ന പേരില്‍ ചുവരെഴുതി നശീകരണം നടത്തി. ഹിന്ദു മതത്തോടും ഹിന്ദു ബിംബങ്ങളോടും പ്രകോപനപരമായി പെരുമാറി ആര്‍ക്കും സഹിക്കാനാവാത്ത തരം ഹിന്ദു വിരുദ്ധത, ഹിന്ദുവേട്ടയ്ക്ക് ആഹ്വാനം,  വിഗ്രഹങ്ങളുടയ്ക്കല്‍ ആണ് ഇതിന്റെ ഭാഗമായി നടന്നത്.

അതിന്റെ പേരില്‍ ഭാരതത്തിലെമ്പാടുമുള്ളവര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പോസ്റ്ററുകള്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികള്‍ ഉണ്ടാക്കിയതായിരുന്നു. ആ ഐഎസ് അനുഭാവ സാമൂഹ്യമാധ്യമ ഗ്രൂപ്പിനെപ്പറ്റി 2016ല്‍ത്തന്നെ പത്രറിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.  ഇസ്ലാമിക് സ്റ്റേറ്റിന്റെ പോസ്റ്ററുകള്‍ തങ്ങളുടെ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുമ്പോള്‍ മിക്കവരും അതറിഞ്ഞുകൊണ്ടല്ല ചെയ്തത്. 

പെട്ടെന്ന് എങ്ങുനിന്നോ ഹര്‍ത്താലാഹ്വാനം വരുന്നു. എവിടെനിന്നോ കുറേപ്പേര്‍ വഴിയിലിറങ്ങി കലാപസമാനമായ അന്തരീക്ഷമുണ്ടാക്കുന്നു. റോഡ് തടയുന്നു, ഹിന്ദുക്കളുടെ സ്ഥാപനങ്ങള്‍ തല്ലി തകര്‍ക്കുന്നു ക്ഷേത്രങ്ങള്‍ക്കു നേരെ വരെ സംഘടിത അക്രമമുണ്ടാവുന്നു, പോലീസുകാര്‍ നോക്കുകുത്തികളാവുന്നു; അല്ലെങ്കില്‍ ആക്കപ്പെടുന്നു. സംസ്ഥാന ഇന്റലിജന്‍സ് പോലും കൈയ്യും കെട്ടി നോക്കി നില്‍ക്കുന്നു.

അതെ, ഒന്ന് രണ്ട് ദിവസം കൊണ്ട് ഇവിടെ നടന്നത് ഒരു മോക് ഡ്രില്ലാണ്. ഇസ്ലാമിക സ്ലീപ്പര്‍സെല്ലുകള്‍ എത്ര പെട്ടെന്ന് ഉണര്‍ന്നെണീക്കുമെന്ന പരീക്ഷണം. ഹിന്ദുവേട്ടയ്ക്ക് എത്രസമയം വേണ്ടിവരുമെന്ന പരീക്ഷണം.

ഏതാണ്ടു നൂറുകൊല്ലം മുന്‍പ്, 1921ല്‍ ഇതുമാതിരിയൊരു ഹിന്ദുവേട്ട നടന്നിരുന്നു- മാപ്പിള ലഹള എന്നു പേര്. 

''ലഹളക്കാര്‍ വരുന്നുവെന്ന് കേട്ടാല്‍ ഓടുകയല്ലാതെ അവരോട് ഹിന്ദുക്കള്‍ എതിര്‍ത്ത് നിന്നതായി മാപ്പിള ലഹളകളുടെ മുഴുവന്‍ ചരിത്രം നോക്കിയാലും കാണാന്‍ പ്രയാസം ആണ്.'' (കെ. മാധവന്‍ നായര്‍. മലബാര്‍ കലാപം. നാലാം പതിപ്പ് - പേജ് 32, 33)

ഈ ഹര്‍ത്താല്‍ അതിന്റെ പുനവതരണമായിരുന്നെന്ന് വേണം കരുതാന്‍.

മതത്തിന്റെ പേരില്‍ ചോര മരവിപ്പിക്കുന്ന ക്രൂരത നടപ്പിലാക്കാന്‍ മടിയില്ലാത്തവരാണ് ജിഹാദികള്‍. ആയിരത്താണ്ടുകളിലെ ചരിത്രം അതുതന്നെയാണ് പറയുന്നത്. ശക്തമായി ചെറുത്തുനില്‍ക്കാന്‍ നിയമവാഴ്ച ഉറപ്പാക്കി ഈ ദേശവിരുദ്ധരെ എത്രയും പെട്ടെന്ന് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. വികസനത്തെ പിന്നോട്ടടിക്കാന്‍ ഏത് വിധേനയും ശ്രമിക്കുകയാണ് ഇവരുടെ പ്രാഥമികമായ അജണ്ട. ഈ നാട്, ഈ ഭാരതഭൂമി, നശിക്കാതെ സൂക്ഷിക്കേണ്ടത്, ഇത് നന്നായി മുന്നോട്ടുപോകേണ്ടത്, ഇതിന്റെ ഉടമസ്ഥരായ നമ്മുടെ മാത്രം കടമയാണ്. അതിനായി കഴിയുന്നത്ര സജ്ജരായി നാം ഊര്‍ജ്ജസ്വലതയോടെ മുന്നോട്ടുപോയേ തീരു.  

      (കടപ്പാട്: ചിതി)

കാളിയമ്പി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.