പൊതു സമ്മേളനങ്ങളും ജാഥകളും ജനജീവിതത്തിനെതിരെയുള്ള അടിയോ?

Saturday 19 May 2018 3:30 am IST

ഇന്ന് നമ്മുടെ നാട്ടില്‍ എപ്പോഴും കാണപ്പെടുന്ന ഒന്നാണ് പല രാഷ്ട്രീയ പാര്‍ട്ടികളുടെയും ജാഥകളും സമ്മേളനങ്ങളും. പൊതു നിരത്തുകളില്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ ജനജീവിതത്തിന് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. വാഹനങ്ങളുടെ സുഗമമായ ഗതാഗതം തടസ്സപെടുകയും, വഴിയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുന്നു. ആംബുലന്‍സുകള്‍ക്ക് പോകുവാനുള്ള വഴി പോലും ലഭിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാകുന്നു. 

പരിപാടികളെ തുടര്‍ന്ന് വഴിയോരങ്ങളില്‍ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ കിടക്കുന്നതുമൂലം നഗരത്തിലെ മാലിന്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. പൊതുജനത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ പരിപാടികള്‍ ഒഴിവാക്കേണ്ടത് അല്ലെ? അതിനുള്ള നടപടികള്‍ സര്‍ക്കാരും, നഗരസഭകളും, പോലീസും കൂടാതെ രാഷ്ട്രീയ പാര്‍ട്ടികളും എടുക്കേണ്ടേ?

രാധാകൃഷ്ണന്‍ ഡി., 

മുവാറ്റുപുഴ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.