പാക് ഷെല്ലാക്രമണം; സൈനികനുൾപ്പെടെ അഞ്ച് മരണം

Saturday 19 May 2018 4:20 am IST

ജമ്മു: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. ഇയാളെ കൂടാതെ നാലു നാട്ടുകാരും കൊല്ലപ്പെട്ടു. പന്ത്രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബിഎസ്എഫിന്റെ 192-ാം ബറ്റാലിയനിലെ സീതാറാം ഉപാധ്യായ (28)യാണ് മരിച്ചത്. ജാര്‍ഖണ്ഡ് സ്വദേശിയാണ്. 

ഇന്നലെ പുലര്‍ച്ചെയാണ് ആര്‍.എസ് പുര, ബിഷ്‌നാഹ്, അര്‍ണിയ സെക്ടറുകളിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് നേരെ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം. 

അതേസമയം വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയത് ഇന്ത്യയാണെന്നും നാല് പാക്കിസ്ഥാനികള്‍ കൊല്ലപ്പെട്ടെന്നും ആരോപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസരിയയെ പാക് വിദേശകാര്യ സെക്രട്ടറി ഓഫീസിലേക്ക് വിളിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.