ആ ഗാനവീഥിയിൽ ലയിച്ച് ശ്രീകുമാരൻ തമ്പി

Saturday 19 May 2018 4:25 am IST

കൊച്ചി:  ആലാപനം... ആലാപനം അനവദ്യ സംഗീതാലാപനം..., ഗാനഗന്ധര്‍വന്റെ അതേ സ്വരമാധുരിയില്‍ യുവഗായകന്‍ സുദീപും സംഗീതയും ചേര്‍ന്നാലപിച്ചപ്പോള്‍ സദസ്സിലുണ്ടായിരുന്ന ശ്രീകുമാരന്‍ തമ്പി പഴയകാല ഓര്‍മകളിലേക്കു മടങ്ങി. കണ്ണുകളടച്ച് കൈതാളമിട്ട് താന്‍ രചിച്ച ആലാപനത്തില്‍ മുഴുകുന്ന അവിസ്മരണീയ കാഴ്ചയ്ക്കാണ് ജന്മഭൂമി പുരസ്‌കാര നിശ വേദിയായത്. 

ശ്രീകുമാരന്‍ തമ്പിയുടെ രചനയില്‍ വി. ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കി ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിന്റെയും എസ്. ജാനകിയുടെയും ആലാപനം കൊണ്ട് അവിസ്മരണീയമായ ഗാനത്തിലൂടെയാണ് ശ്രീകുമാരന്‍ തമ്പിക്ക് സ്‌നേഹോപഹാരം നല്‍കിയത്. 

പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാലിന്റെ നേതൃത്വത്തിലാണ് സംഗീത പരിപാടികള്‍ തയ്യാറാക്കിയത്. പി.ഭാസ്‌കരന്‍, എം.എസ്.ബാബുരാജ് കൂട്ടുകെട്ടില്‍  അമ്പലപ്രാവ് എന്ന ചിത്രത്തില്‍ പിറന്ന താനേ തിരിഞ്ഞും മറിഞ്ഞും എന്ന ഗാനവും വേദിയിലെത്തി. നടന്‍ മധുവും ഈ ചിത്രത്തില്‍ പ്രധാന വേഷമിട്ടു. ശ്രീകുമാരന്‍ തമ്പി, എം.കെ.അര്‍ജുനന്‍ കൂട്ടുകെട്ടില്‍ പിറന്ന ചെമ്പക തൈകളും എന്ന ഗാനവും ശ്രുതിമധുരമായി.

സുദീപ്കുമാര്‍, ഗണേഷ് സുന്ദരം, സിത്താര, മധുശ്രീ, ഹരിശങ്കര്‍, സൗമ്യ, വിപിന്‍ സേവ്യര്‍, സംഗീത തുടങ്ങിയവരും ഗാനങ്ങളുമായെത്തി. ചെമ്പക തൈകള്‍ പൂത്ത...., പ്രിയമുള്ളവനെ...., പ്രേമിക്കുമ്പോള്‍..., അയല പൊരിച്ചതുണ്ട്..., ഏഴിലംപാല പൂത്തു....തുടങ്ങിയ ശ്രീകുമാരന്‍ തമ്പിയുടെ ഹിറ്റ് ഗാനങ്ങളും പുരസ്‌കാര നിശയെ സംഗീതത്തിലാറാടിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.