ജന്മഭൂമി ധൈര്യമായി കുട്ടികൾക്ക് വായിക്കാൻ നൽകാം; മധു

Saturday 19 May 2018 4:35 am IST

കൊച്ചി: പത്രങ്ങള്‍ കൊലപാതകത്തിനും ബലാത്സംഗത്തിനും പ്രാധാന്യം നല്‍കി എ സര്‍ട്ടിഫിക്കറ്റിലേക്ക് പോകുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന ജന്മഭൂമി ധൈര്യമായി കുട്ടികള്‍ക്ക് വായിക്കാനായി നല്‍കാമെന്ന് നടന്‍ മധു. ജന്മഭൂമി ലജന്‍ഡ്‌സ് ഓഫ് കേരള പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.

പ്രാധാന്യം ഉള്ള നിരവധി വാര്‍ത്തകള്‍ ഉള്ളപ്പോള്‍ പല പത്രങ്ങളും കൊലപാതകത്തിനും ബലാത്സംഗത്തിനും അമിത പ്രാധാന്യം നല്‍കുന്നു. സിനിമയിലാണെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കും. എന്നാല്‍ പത്രങ്ങള്‍ക്ക് അത് ഇല്ല. അതുകൊണ്ട്  കുട്ടികളില്‍ നിന്ന് മറയ്‌ക്കേണ്ട സ്ഥിതിയാണ്. എന്നാല്‍ ജന്മഭൂമി അതിനെ പിന്തുടരുന്നില്ല. അതു കൊണ്ട് തന്നെ കുട്ടികളെ ധൈര്യമായി ഏല്‍പ്പിക്കാം- അദ്ദേഹം പറഞ്ഞു.

ഡോ. പി.കെ. വാര്യര്‍ക്ക് ഒപ്പം ലെജന്‍ഡ്‌സ് ഓഫ് കേരള പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ദൈവത്തിനൊപ്പം കാണേണ്ട മഹദ്‌വ്യക്തിയാണദ്ദേഹം. ജന്മഭൂമിക്കുള്ള നന്ദി എങ്ങനെ പറയണമെന്ന് അറിയില്ലെന്നും മധു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.