അംഗീകാരം നിഷേധിക്കുന്നവർ കഴിവിനെ ചെറുതാക്കുന്നു; പ്രിയദർശൻ

Saturday 19 May 2018 4:35 am IST

കൊച്ചി: അവാര്‍ഡ് എന്നത് താന്‍ ചെയ്യുന്ന ജോലിക്കു ലഭിക്കുന്ന അംഗീകാരമാണെന്ന് ജന്മഭൂമി ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയ ജൂറി ചെയര്‍മാനും പ്രശസ്ത സംവിധായകനുമായ പ്രിയദര്‍ശന്‍ പറഞ്ഞു.   അവാര്‍ഡ് എവിടെ നിന്നും ലഭിക്കുന്നു എന്നതിലും ആര് നല്‍കുന്നു എന്നതിലും അര്‍ത്ഥമില്ല. അംഗീകാരം നിഷേധിക്കുന്നവര്‍ തന്റെ കഴിവിനെ ചെറുതാക്കുകയാണ് ചെയ്യുന്നത്. ചെയ്ത ജോലിക്കു നല്‍കുന്ന അംഗീകാരമാണ്  അവാര്‍ഡുകള്‍. ജന്മഭൂമി നല്‍കുന്നത് ചെയ്ത ജോലിക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമി പുരസ്‌കാര നിശയില്‍ സംസാരിക്കുകയായിരുന്നു പ്രിയന്‍.

നേരിന്റെ നേരായ വെളിച്ചം ജനങ്ങളിലെത്തിക്കുന്ന പത്രമാണ് ജന്‍മഭൂമിയെന്ന് കൊച്ചി മേയര്‍ സൗമിനി ജയിന്‍ പറഞ്ഞു. മലയാളത്തിലെ മിക്ക പത്രങ്ങളും വാര്‍ത്തയുടെ സത്യം മറച്ചുവെയ്ക്കുന്നു. എന്നാല്‍ ജന്‍മഭൂമി വാര്‍ത്തയുടെ സത്യം അന്വേഷിച്ച് കൃത്യമായി ജനങ്ങളില്‍ എത്തിക്കുന്നുണ്ടെന്നും അവര്‍ പുരസ്‌കാര നിശയില്‍ പറഞ്ഞു.ജന്മഭൂമിയുടെ അവാര്‍ഡ് ജീവിതത്തിലെ മഹാഭാഗ്യമെന്ന് കെ പിഎസി ലളിത. കുമ്മനം രാജശേഖരനെന്ന വലിയ മനുഷ്യന്‍ പൊന്നാടയണിയിച്ച് ആദരിച്ചത് മഹാഭാഗ്യമെന്നും അവര്‍ പറഞ്ഞു.

ജോസ് പ്രകാശില്ലായിരുന്നെങ്കില്‍ ഞാന്‍ സിനിമയിലേക്ക് വരില്ലായിരുന്നുവെന്ന് പ്രേം പ്രകാശ്. സിനിമയിലെ ഓരോ മേഖലയിലും എന്നെ എത്തിച്ച എല്ലാവരെയും ഓര്‍ക്കുന്നു, ആദരിക്കുന്നു. ജന്മഭൂമിയുടെ അവാര്‍ഡ് നെഞ്ചോട് ചേര്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് കിട്ടിയ ഈ അവാര്‍ഡ് എന്റെ ജന്മഭൂമിയില്‍ കിട്ടിയതിന് സന്തോഷമുണ്ടെന്ന് കുഞ്ചന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.