കൊച്ചി: കലാപ്രതിഭകള്‍ സാംസ്കാരിക നവോത്ഥാനത്തിന് നേതൃത്വം നല്‍കുന്നവരാണ്. ഇവരുടെ കഴിവുകള്‍ നാടിന്റെ വിശാലതാത്പര്യം കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി ഉപയോഗപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. സമൂഹത്തിനെ ശരിയായ ദിശയിലേക്കു നയിക്കാന്‍ കലയ്ക്കും കലാകാരന്മാര്ക്കും സാധിക്കും. കലാകാരന്മാര്ക്ക് മരണമില്ല, അവര്‍ ജനഹൃദയങ്ങളിലാണ് ജീവിക്കുന്നത്. ജന്മഭൂമി മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കി വളര്‍ച്ചയുടെ പാതലിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: