ഷമേജിന്റെ കൊലപാതകം; മൂന്നു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Saturday 19 May 2018 10:14 am IST
മാഹി സ്വദേശികളായ ഷെബിന്‍ രവീന്ദ്രന്‍, എം.എം.ഷാജി, പളളൂര്‍ സ്വദേശി ലിജിന്‍ ചന്ദ്രന്‍ എന്നിവരെയാണ് പിടികൂടിയത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരാണ് പിടിയിലായവര്‍. വടകരയിലെ ഒരു ലോഡ്ജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

കണ്ണൂര്‍: ന്യൂ മാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ യു.സി.ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ തലശേരി പൊലീസ് അറസ്റ്റ് ചെയ്തു.

മാഹി സ്വദേശികളായ ഷെബിന്‍ രവീന്ദ്രന്‍, എം.എം.ഷാജി, പളളൂര്‍ സ്വദേശി ലിജിന്‍ ചന്ദ്രന്‍ എന്നിവരെയാണ് പിടികൂടിയത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരാണ് പിടിയിലായവര്‍. വടകരയിലെ ഒരു ലോഡ്ജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

ഓട്ടോറിക്ഷാ ഡ്രൈവറായ ഷമേജിനെ വീട്ടിലേക്ക് വരുന്ന വഴി ഒരു സംഘം ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം അന്വേഷിക്കാന്‍ തിടുക്കം കൂട്ടിയ പൊലീസ് ഷമേജിന്റെ കൊലപാതകം അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.