ലോറിക്കു പിന്നില്‍ ബസ് ഇടിച്ചു കയറി; നിരവധി പേര്‍ക്ക് പരിക്ക്

Saturday 19 May 2018 10:30 am IST
നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ബസിടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇതിനിടെ സുരക്ഷ വാതില്‍ പ്രവര്‍ത്തിക്കാതിരുന്നത് രക്ഷ പ്രവര്‍ത്തനം ദുഷ്‌കരമാക്കി.

ആലപ്പുഴ: പഞ്ചറൊട്ടിച്ചു കൊണ്ടിരുന്ന ലോറിക്കു പിന്നില്‍ ബസ് ഇടിച്ചു കയറി നിരവധി പേര്‍ക്ക് പരിക്ക്. നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കളപ്പുര ക്ഷേത്രത്തിന് സമീപം പുലര്‍ച്ചെ 2.30ഓടെയായിരുന്നു സംഭവം. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്നു ബസ്.

നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ബസിടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇതിനിടെ സുരക്ഷ വാതില്‍ പ്രവര്‍ത്തിക്കാതിരുന്നത് രക്ഷ പ്രവര്‍ത്തനം ദുഷ്‌കരമാക്കി. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.