ന്യൂദല്‍ഹി: കര്‍ണാടക നിയമസഭയിലെ പ്രൊ ടേം സ്പീക്കര്‍ നിയമനത്തിനെതിരേ കോണ്‍ഗ്രസ് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രൊ ടേം സ്പീക്കര്‍ ആരാകണമെന്ന് നിശ്ചയിക്കാന്‍ കോടതിക്കാകില്ലെന്ന് ജസ്റ്റീസുമാരായ എസ്. കെ. സിക്രി, എസ്.കെ. ബോബ്ഡെ, അശോക് ഭൂഷണ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ബിജെപിയിലെ കെ.ജി. ബൊപ്പയ്യയെ സുപ്രീം കോടതി അംഗീകരിച്ചു. കാലത്ത് ഏറെനേരം നീണ്ട വാദങ്ങള്‍ക്കു ശേഷമാണ് കോടതി തീരുമാനം. ഇന്നുന്നെ വിശ്വാസ വോട്ട് തേടണമെന്ന മുന്‍ വിധിയില്‍ കോടതി നിലപാട് മാറ്റിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: