ഗുജറാത്തില്‍ ലോറി മറിഞ്ഞ് 19 മരണം; 7 പേര്‍ക്ക് ഗുരുതര പരിക്ക്

Saturday 19 May 2018 11:37 am IST
ഭാവ്നഗര്‍-അഹമ്മദാബാദ് ഹൈവേയില്‍ ബാവല്‍യാലിയില്‍ എത്തിയപ്പോള്‍ ട്രക്ക് മറിയുകയായിരുന്നു. അപകട സ്ഥലത്തു നിന്നും ലോറിയുടെ ഡ്രൈവര്‍ ഓടി രക്ഷപെട്ടു.

ഭാവയാലി: സിമന്റ് ചാക്കുമായെത്തിയ ലോറി മറിഞ്ഞ് ഗുജറാത്തില്‍ 19 പേര്‍ മരിച്ചു. 7 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം.

ഭാവ്നഗര്‍-അഹമ്മദാബാദ് ഹൈവേയില്‍ ബാവല്‍യാലിയില്‍ എത്തിയപ്പോള്‍ ട്രക്ക് മറിയുകയായിരുന്നു. അപകട സ്ഥലത്തു നിന്നും ലോറിയുടെ ഡ്രൈവര്‍ ഓടി രക്ഷപെട്ടു.

പോലീസും അധികാരികളും ഇവിടെ എത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.