ജെഎന്‍യുവില്‍ ഇസ്ലാമിക ഭീകരതയെ പഠിക്കാന്‍ കോഴ്സിന് അംഗീകാരം

Saturday 19 May 2018 11:41 am IST
''അക്കാദമിക് കൗണ്‍സിലില്‍ പലരും എതിര്‍ത്തു. ഇസ്ലാമിക ഭീകരതയെക്കുറിച്ചുള്ള പഠനം വര്‍ഗീയ സ്വഭാമുള്ളതാണെന്നായിരുന്നു അവരുടെ വാദം. പകരം മത ഭീകരത എന്നാക്കണമെന്ന് വാദിച്ചു.

ന്യൂദല്‍ഹി: ''ഇസ്ലാമിക ഭീകരത''യെക്കുറിച്ച് ഉള്‍പ്പെടെ പഠിക്കാനുള്ള കോഴ്സിന് ജെഎന്‍യു അക്കാദമിക കൗണ്‍സിലിന്റെ അംഗീകാരം. സെന്റര്‍ ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസിന്റെ കീഴിലായിരിക്കും കോഴ്സെന്ന് യോഗത്തില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത പ്രൊഫസര്‍ സുധീര്‍ കെ. സുത്താര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

''അക്കാദമിക് കൗണ്‍സിലില്‍ പലരും എതിര്‍ത്തു. ഇസ്ലാമിക ഭീകരതയെക്കുറിച്ചുള്ള പഠനം വര്‍ഗീയ സ്വഭാമുള്ളതാണെന്നായിരുന്നു അവരുടെ വാദം. പകരം മത ഭീകരത എന്നാക്കണമെന്ന് വാദിച്ചു. ജെഎന്‍യു ടീച്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹിയാണ് സുത്താര്‍. അധ്യക്ഷന്‍കൂടിയായ വൈസ് ചാന്‍സലര്‍ നിര്‍ദ്ദേശം അംഗീകരിക്കുകയും വിയോജിപ്പ് പിന്നീട് പരിഗണിക്കുമെന്ന് അറിയിക്കുകയും ചെയ്തു. 

ആഫ്രിക്കന്‍ സ്റ്റഡീസ് സെന്ററിന്റെ പ്രൊഫസര്‍ അജയ് കുമാര്‍ ദുബെയുടെ അധ്യക്ഷതയില്‍ നാലംഗ സംഘമാണ് ഈ കോഴ്സിന്റെ ശുപാര്‍ശയ്ക്കുള്ള കരട് തയാറാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.