സോജില തുരങ്കം തുറന്നു; കശ്മീരിന് 25,000 കോടിയുടെ വികസന പദ്ധതികള്‍

Saturday 19 May 2018 12:18 pm IST
ഈ വികസന പദ്ധതികള്‍ സംസ്ഥാനത്തെ ജനതയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 6800 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച് സോജിലാ തുരങ്കത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായരുന്നു. ലേയും ശ്രീനഗറും തമ്മില്‍ ബന്ധിപ്പിക്കുന്ന 14 കിലോ മീറ്റര്‍ തുരങ്കം ഇന്ത്യയിലെ ഏറ്റവും വിലിയ തുരങ്കമാണ്.

ന്യൂദല്‍ഹി: ജമ്മു കശ്മീരിന് 25,000 കോടി രൂപയുടെ വികസന പദ്ധതികള്‍ കേന്ദ്രം അവതരിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലഡാക്കിലും ജമ്മുവിലും കശ്മീരിലുമായി മൂന്ന് വന്‍ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ഇന്നു കാലത്താണ് മോദി എത്തിയത്. 

ഈ വികസന പദ്ധതികള്‍ സംസ്ഥാനത്തെ ജനതയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 6800 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച് സോജിലാ തുരങ്കത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായരുന്നു. ലേയും ശ്രീനഗറും തമ്മില്‍ ബന്ധിപ്പിക്കുന്ന 14 കിലോ മീറ്റര്‍ തുരങ്കം ഇന്ത്യയിലെ ഏറ്റവും വിലിയ തുരങ്കമാണ്. മാത്രമല്ല, ഇരു വശങ്ങളിലേക്കും സഞ്ചരിക്കാവുന്ന ഏഷ്യയിലെ എറ്റവും വലിയ തുരങ്കവുമാണിത്. 

കാലാവസ്ഥ ഏതായാലും ഈ തുരങ്കത്തിലൂടെ ഗതാഗതം തടസപ്പെടില്ല എന്നതും പ്രത്യേകതയാണ്. ജമ്മു കശ്മീരിന് കാര്‍ഷിക മേഖലയില്‍ വന്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് മോദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.