പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. എം.സാംബശിവന്‍ അന്തരിച്ചു

Saturday 19 May 2018 12:32 pm IST
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോ സര്‍ജറി വിഭാഗം തലവന്‍, മെഡിക്കല്‍ കോളജിലെ വൈസ് പ്രിന്‍സിപ്പാള്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോസ്‌മോ പൊളിറ്റന്‍ ആശുപത്രിയില്‍ ന്യൂറോ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

തിരുവനന്തപുരം: പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. എം.സാംബശിവന്‍ (82) അന്തരിച്ചു. ചെന്നൈയില്‍ മകന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോ സര്‍ജറി വിഭാഗം തലവന്‍, മെഡിക്കല്‍ കോളജിലെ വൈസ് പ്രിന്‍സിപ്പാള്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോസ്‌മോ പൊളിറ്റന്‍ ആശുപത്രിയില്‍ ന്യൂറോ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

ചെന്നൈയില്‍ നിന്നും മൃതദേഹം തിരുവനന്തപുരത്തെ വസതിയായ മെഡിക്കല്‍ കോളജ് ടാഗോര്‍ ഗാര്‍ഡന്‍സ് ശിവപ്രിയയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കരമന ബ്രാഹ്മണ സമൂഹം ശ്മശാനത്തില്‍ ഞായറാഴ്ച സംസ്‌കാരം നടക്കും. ഭാര്യ- ഗോമതി. മക്കള്‍- ഡോ. മഹേഷ് സാംബശിവന്‍ (ന്യൂറോ സര്‍ജന്‍ കോസ്‌മോ ആശുപത്രി), ശ്രീവിദ്യ, കുമാര്‍.

അഭിഭാഷകനായിരുന്ന മഹാദേവയ്യരുടേയും ആവടി അമ്മാളിന്റെയും മകനായില്‍ 1936-ലാണ് അദ്ദേഹം ജനിച്ചത്. ആറ് ഗോള്‍ഡ് മെഡലുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ ഡോ. സാംബശിവന്‍ വെല്ലൂരില്‍ നിന്നാണ് ന്യൂറോ സര്‍ജറിയില്‍ എംഎസ് നേടിയത്. വേദ പണ്ഡിതനും ആധ്യാത്മിക രംഗത്തും നിറസാന്നിധ്യാമായിരുന്നു അദ്ദേഹം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.