ഞാന്‍ കല്‍കി അവതാരം; പണിയെടുക്കില്ല

Saturday 19 May 2018 1:18 pm IST
അഗോള മനസാക്ഷിയുടെ മാറ്റത്തിന് വേണ്ടി തനിക്ക് തപസ്സ് ചെയ്യുകയാണ്. അതിനാലാണ് ഓഫീസില്‍ വരാത്തത്. രാജ്യത്തിന് നല്ല രീതിയില്‍ മഴ ലഭിക്കുന്നത് താന്‍ തപസ് ചെയ്യുന്നത് കൊണ്ടാണ്

അഹമ്മദാബാദ്: ഭഗവാന്‍ വിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍കി അവതാരമാണ് താനെന്നും പണിയെടുക്കാന്‍ ഓഫീസില്‍ വരില്ലെന്നും ഗുജറാത്ത് സര്‍ക്കാരിലെ ഉദ്യോഗസ്ഥന്‍.

അഗോള മനസാക്ഷിയുടെ മാറ്റത്തിന് വേണ്ടി തനിക്ക് തപസ്സ് ചെയ്യുകയാണ്. അതിനാലാണ് ഓഫീസില്‍ വരാത്തതെന്ന് എഞ്ചിനീയര്‍ സൂപ്രണ്ട് ആയ രമേശ് ചന്ദ്ര ഫെഫാര്‍ പറയുന്നു. രാജ്യത്തിന് നല്ല രീതിയില്‍ മഴ ലഭിക്കുന്നത് താന്‍ തപസ് ചെയ്യുന്നത് കൊണ്ടാണെന്നും ഇദ്ദേഹം വാദിക്കുന്നു.

മൂന്ന് വര്‍ഷം മുമ്പ് പുറപ്പെടുവിച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായിട്ടാണ് ഫെഫാറിന്റെ പ്രസ്താവന.  ഫെഫാറിന്റെ രണ്ട് പേജുള്ള മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.