അമിത് ഖാരെ പുതിയ ഐ ആന്‍ഡ് ബി സെക്രട്ടറി

Saturday 19 May 2018 1:26 pm IST
1985 ബാച്ച് ഐഎഎസുകാരനായ അമിത് ഖാരെ ഇപ്പോള്‍ ഝാര്‍ഖണ്ഡില്‍ ഡവലപ്മെന്റ് കമ്മീഷണറാണ്.

ന്യൂദല്‍ഹി: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പില്‍ സെക്രട്ടറിയായി അമിത് ഖാരെയെ നിയമിച്ചു. 1985 ബാച്ച് ഐഎഎസുകാരനായ അമിത് ഖാരെ ഇപ്പോള്‍ ഝാര്‍ഖണ്ഡില്‍ ഡവലപ്മെന്റ് കമ്മീഷണറാണ്. ഐ ആന്‍ഡ് ബി സെക്രട്ടറി എന്‍. കെ. സിന്‍ഹ മെയ് 31 ന് വിരമിക്കുമ്പോള്‍ അമിത് ഖാരെ ചുമതലയേല്‍ക്കും. 

ബീഹാറില്‍ ലാലു പ്രസാദ് യാദവിന്റെ കാലിത്തീറ്റ കുംഭകോണം പുറത്തുകൊണ്ടുവന്നതില്‍ മുഖ്യപങ്കുവഹിച്ചയാളാണ് അമിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.