പ്രാചീനകാലം മുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവിയാണ് കാളി. അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം നല്കി പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടതെന്നാണ് ഒരു വിഭാഗം പേരുടെ വിശ്വാസം.
ദാരിക വധത്തിനായി ശിവന്റെ തൃക്കണ്ണില്‍ നിന്നും ജനിച്ചവളാണെന്നും, ദക്ഷന്റെ യാഗാഗ്നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായിത്തീര്‍ന്ന പരമശിവന് ദക്ഷനോടുള്ള പ്രതികാരത്തിനായി തന്റെ ജട നിലത്തടിച്ചപ്പോള്‍ ജന്മമെടുത്തതാണ് ഭദ്രകാളിയെന്നും രണ്ട് വിശ്വാസങ്ങള്‍ പ്രചാരത്തിലുണ്ട്.
ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാളിയെ കരാളരൂപിണിയായിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. തിന്മയുടെ മേല്‍ നന്മയുടെ വിജയമാണ് ഭദ്രകാളീ സങ്കല്പത്തിലുള്ളത്. ഉഗ്രരൂപിണിയായിട്ടാണ് ഭദ്രകാളിയെ ഭക്തര്‍ കരുതുന്നത്.
ഭദ്രകാളിയെ ആരാധിക്കുകയും പ്രീതിപ്പെടുത്തുകയും ചെയ്യുന്നവര്‍ക്ക് ദേവിയുടെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം. എന്നാല്‍ എങ്ങനെയാകണം ഈ ആരാധന എന്ന് പലര്‍ക്കുമറിയില്ല. ഭദ്രകാളി ജയന്തി ദിനത്തില്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതും ദേവീക്ഷേത്രദര്ശനം നടത്തുന്നതും സര്‍വൈശ്വര്യങ്ങള്‍ നേടാന്‍ കാരണമാകും. ഈ ദിവസം വീടുകളില്‍ നിലവിളക്ക് കൊളുത്തി നാമങ്ങളും മന്ത്രങ്ങളും ജപിച്ചാല്‍ ദേവി പ്രസാധിക്കുമെന്നാണ വിശ്വാസം. ഭദ്രകാളിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ ദുരിതങ്ങള്‍ ഇല്ലാതായി ജീവിതം ഭദ്രമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: