ടോക്കിയോ: മുന്നേറ്റ നിരക്കാരന് കിസുകെ ഹോണ്ടയേയും പ്ലേ മേക്കര്‍ ഷിന്‍ജി കഗവയേയും ലോകകപ്പിന് മുന്നോടിയായി ഘാനക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിനുള്ള 27 അംഗ ജപ്പാന് ടീമിലുള്പ്പെടു ്ത്തി. ഈ ഇരുപത്തിയേഴുപേരില് നിന്നാണ് ലോകകപ്പിനുളള 23 അംഗ ടീമിനെ പ്രഖ്യാപിക്കുകയെന്ന് കോച്ച് അകിര നിഷിനോ പറഞ്ഞു. ഈ മാസം 30 നാണ് ഘാന – ജപ്പാന് സൗഹൃദ മത്സരം.
ഹോണ്ടയും കഗവയും ദേശീയ ടീമിലെ പ്രധാനപ്പെട്ട കളിക്കാരാണ്. ടീമിന് വേണ്ടി ഇനിയും സംഭാവനകള്‍ നല്കാന് ഇവര്‍ക്ക് കഴിയുമെന്ന പ്രതീഷയിലാണ് ടീമിലുള്‍പ്പെടുത്തിയതെന്ന് കോച്ച് നിഷിനോ പറഞ്ഞു.
കഗവ പരിക്കിന്റെ പിടിയിലാണ്. ലോകകപ്പിന് മുമ്പ് ഈ പ്ലേമേക്കര്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ.
ലെസ്റ്റര്‍ സിറ്റിയുടെ സ്ട്രൈക്കര്‍ ഷിന്‍ജി ഒകസാക്കി, ഗലാറ്റസാരിയുടെ ഫുള്‍ ബാക്ക് യുടോ നാഗടോമോ എന്നിവരും ജപ്പാന് ടീമിലുണ്ട്. ജപ്പാനായി നൂറിലേറെ മത്സരങ്ങള്‍ കളിച്ച താരങ്ങളാണിവര്‍.
കിസുകെ ഹോണ്ട നിലവില്‍ മെക്സിക്കോയിലെ പാച്ചുക ടീമംഗമാണ്. 2010 ലെ ലോകകപ്പില്‍ ഹോണ്ടയുടെ ഗോളിലാണ് ജപ്പാന് ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലെത്തിയത്.2014 ലെ ലോകക്പ്പില് ജപ്പാന്റെ ഗ്രൂപ്പ്് ഘട്ടത്തില്‍ തന്നെ പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: