ചെന്നൈ ഇങ്ങനെ കളിച്ചാല്‍ പോരെന്ന് ധോണി

Sunday 20 May 2018 2:58 am IST
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇങ്ങനെ കളിച്ചാല്‍ പോരെന്ന് നായകന്‍ എം.എസ്.ധോണി. ചില മേഖലകളില്‍ ടീം ഇപ്പോഴും പിന്നിലാണ്.പോരായ്മകള്‍ പരിഹരിച്ചില്ലെങ്കില്‍ പ്ലേ ഓഫില്‍ പണിപാളുമെന്ന് ധോണി പറഞ്ഞു.

ന്യൂദല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇങ്ങനെ കളിച്ചാല്‍ പോരെന്ന് നായകന്‍ എം.എസ്.ധോണി. ചില മേഖലകളില്‍ ടീം ഇപ്പോഴും പിന്നിലാണ്.പോരായ്മകള്‍ പരിഹരിച്ചില്ലെങ്കില്‍ പ്ലേ ഓഫില്‍ പണിപാളുമെന്ന് ധോണി പറഞ്ഞു.

ദല്‍ഹി ഡയര്‍ ഡെവിള്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ 34 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയതിനുശേഷം സംസാരിക്കുകയായിരുന്നു ധോണി.

നമ്മുടെ കരുത്ത് ദൃഢപ്പെടുത്തുന്നതിനൊപ്പം പോരായ്മകള്‍ തരിച്ചറിഞ്ഞ് പരിഹരിക്കുകയും വേണം. ചില മേഖലകളില്‍ ടീം ഇനിയും അഭിവൃദ്ധി നേടേണ്ടതുണ്ട്. മാനസികമായ കരുത്താണ് ആദ്യം ആര്‍ജ്ജിക്കേണ്ടത്്. അവസാന ഓവറുകളിലെ ബൗളിങ് പിഴവ് പരിഹരിച്ചാല്‍ അത് ഗുണമാകും. കളി മെച്ചപ്പെടുത്താന്‍ പ്ലേ ഓഫിന് മുമ്പ് ഒരു മത്സരം കൂടിയുണ്ടെന്ന് ധോണി പറഞ്ഞു.

ദല്‍ഹിയോട് തോറ്റെങ്കിലും 16 പോയിന്റുമായി ചെന്നൈ ഇപ്പോഴും രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്്. പ്ലേ ഓഫ് ഉറപ്പാക്കിയ അവര്‍ക്ക് ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്.

ബാറ്റ്‌സ്മാന്മാര്‍ കൂറെകൂടി ഭംഗിയായി ജോലി നിര്‍വഹിക്കണമായിരുന്നു. ദല്‍ഹിയുടെ ബൗളര്‍മാരെ ധോണി പുകഴ്ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.