പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചനം; പദയാത്രയ്ക്ക് നാളെ തുടക്കം

Sunday 20 May 2018 2:05 am IST
പാര്‍ത്ഥസാരഥി ക്ഷേത്രം ഇടതു സര്‍ക്കാരും മലബാര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്ന് കൈയേറിയതില്‍ പ്രതിഷേധിച്ച് നടത്തുന്ന അഞ്ചാംഘട്ട സമരപരിപാടിയുടെ ഭാഗമായ ക്ഷേത്ര വിമോചന പ്രക്ഷോഭ പദയാത്ര നാളെ ആരംഭിക്കും

ഗുരുവായൂര്‍: പാര്‍ത്ഥസാരഥി ക്ഷേത്രം ഇടതു സര്‍ക്കാരും മലബാര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്ന് കൈയേറിയതില്‍ പ്രതിഷേധിച്ച് നടത്തുന്ന അഞ്ചാംഘട്ട സമരപരിപാടിയുടെ ഭാഗമായ ക്ഷേത്ര വിമോചന പ്രക്ഷോഭ പദയാത്ര നാളെ ആരംഭിക്കും.  

ക്ഷേത്ര സന്നിധിയില്‍ നിന്ന് കോഴിക്കോട് മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിലേക്കാണ് യാത്ര. ഒരുലക്ഷം പേര്‍ ഒപ്പിട്ട നിവേദനം ബോര്‍ഡിന് സമര്‍പ്പിക്കും. നാളെ രാവിലെ ഏഴിന് പാര്‍ത്ഥസാരഥി ക്ഷേത്ര സന്നിധിയില്‍ ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി, തന്ത്രിമുഖ്യന്‍ ബാലചന്ദ്രന്‍ എമ്പ്രാന്തിരി എന്നിവരില്‍ നിന്ന് ധര്‍മ്മധ്വജം ഏറ്റുവാങ്ങി പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന സമിതി ചെയര്‍മാന്‍ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി പദയാത്ര ഉദ്ഘാടനം ചെയ്യും. 

11ന് മണത്തല വിശ്വനാഥ ക്ഷേത്രത്തില്‍  ഉദ്ഘാടന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു സംസാരിക്കും.  പുരുഷോത്തമാനന്ദ സരസ്വതി, ജനറല്‍ കണ്‍വീനര്‍ കെ.പി. ഹരിദാസ് എന്നിവര്‍ നയിക്കും. ക്ഷേത്രം കൈയേറി 200 ദിവസം പൂര്‍ത്തിയാവുന്ന 25ന് യാത്ര സമാപിക്കും. തുടര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡിനു മുന്‍പില്‍ നടക്കുന്ന പ്രതിഷേധ സമ്മേളനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കും. 

കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല മുഖ്യപ്രഭാഷണം നടത്തും. വിവിധ ഹിന്ദു സംഘടനാ നേതാക്കള്‍ നേതൃത്വം നല്‍കും. 

ക്ഷേത്ര വിമോചന സമിതി ജോയിന്റ് ജനറല്‍ കണ്‍വീനര്‍ പി. സുധാകരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്‍, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രചാര്‍ പ്രമുഖ് പി.ആര്‍. ഉണ്ണി, വിഎച്ച്പി സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ജി. കണ്ണന്‍, വിമോചന സമിതി കണ്‍വീനര്‍മാരായ പ്രസാദ് കാക്കശ്ശേരി, വി. മുരളീധരന്‍ എന്നിവര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.